Monday 9 October 2017

മനഃസാക്ഷിയിൽ തുളുമ്പിയത്

തെറ്റുകളിൽ തെറ്റുകൾ വരുന്നത്
കണ്ടില്ലന്നു നടിക്കാൻ കഴിയുന്ന
വേളകൾ ഉള്ള നാട്ടിൽ
എത്രമേൽ നന്മ ചെയ്തിട്ടും
എന്ത് കൊണ്ട്  നിന്നിലെ ഒരു
തെറ്റിനെ പിഴവായ് കാണാതെ
തെറ്റായി കണ്ടു പരിഹസിക്കുന്നു
വാത്സല്യം തുളുമ്പുന്ന  നാളിൽ
മണ്ണുവാരി തിന്നുന്നാ ഉണ്ണിയെ
തല്ല് കൊണ്ട് മാത്രം ശകാരിച്ചു
ചെയ്തത് തെറ്റാണെന്നു
പറഞ്ഞു കൊടുക്കുന്നവർ
പിന്നീട് ഉണ്ടാക്കുന്ന തെറ്റുകളെ
പ്രോത്സാഹനം ചെയ്തു
അത് കുറ്റം ആണെന്ന് സമൂഹം
വിരൽ ചൂണ്ടുമ്പോൾ എന്തുകൊണ്ട്
എല്ലാവരും കുട്ടികളിൽ മാത്രം
തെറ്റ് കണ്ടെത്തുന്നു
മാറണം സമൂഹം മാറ്റണം
എന്ന്  പറഞ്ഞു നടക്കുന്നവർ
എന്നാണ് പ്രവർത്തിയിൽ കൊണ്ട് വരുക
ദൈവത്തിന്റ സ്വന്തം നാടിനു
എന്ത് കൊണ്ടാണ് ഇങ്ങനെ
ദാരുണമായ  സമൂഹങ്ങൾ
തിങ്ങി നിറയുന്നെ..........
മനുഷ്യർ ഉണ്ടാക്കുന്നു ക്രൂരതകൾ
അവ മനുഷ്യർ തന്നെ ഇല്ലാതാക്കുമെന്ന്
പറഞ്ഞു ഇറങ്ങി തിരിക്കുന്നു......
വീണ്ടും ആവർത്തിക്കുന്നു.......
ആ കരച്ചിലുകൾ......
അല്ലാതെ ഒരു മാറ്റവും ഇവിടെ ഇല്ല
മാറ്റുവിൻ ചട്ടങ്ങളെ എന്നല്ല
മാറ്റുവിൻ ചിന്തകളെ
ഇനി ഒരു തേങ്ങൽ കേൾക്കാതിരിക്കട്ടെ.....

പ്രണയം ഒരു തുള്ളി കണ്ണീർ മാത്രം

എന്നെങ്കിലും ഒരിക്കൽ ഞാൻ
നീ ആയി മാറണം 
അന്ന് നീ അറിയണം എന്നിലെ നിന്നെ
നിന്നെ ഞാൻ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്
അപ്പോൾ  അറിയും  നീ എന്നെ
നീ എന്നെയോ ഞാൻ നിന്നെയോ
അല്ല  എപ്പഴോ പ്രണയമാണ്
നമ്മളെ ഒന്നിപ്പിച്ചത്
നിന്നിലെ പ്രണയം എനിക്ക് കണ്ണീരീലൂടേയാണ് പ്രതിഫലിച്ചതു
ഒരു നിമിഷം ഞാൻ ഓർക്കുക ഉണ്ടായി
ഇത്രമേൽ കരയാൻ മേഘം ആരായണാവോ പ്രണയിച്ചത് ?

Thursday 5 October 2017

പുലരിയെ പ്രണയിച്ച രാവിന് നിശാഗന്ധി

പുലരിയേ  പ്രണയിച്ച രാവിൻ നിശാഗന്ധി
ഒരുവട്ടം പോലും കാണാതെ നിന്നെ ഞാൻ
ഇത്രമേൽ എങ്ങനെ പ്രണയിച്ചു
നിൻ മടിമേൽ തലചായ്ച്ചു ഉറങ്ങാൻ
ഞാൻ  ഇതാ  കാത്തിരിപ്പു
ഒരു നോക്ക് കാണാൻ ഇനി എത്ര ജന്മം ഞാൻ ഈ പൃഥ്വിയിൽ ജനിക്കണം
നിനക്ക് അഴകേറും സൂര്യനിൽ
എന്നിൽ അഴകേറുന്ന ചന്ദരനിലൂടെ
എൻ  പ്രണയം ഞാൻ നിന്നിലേക്ക്‌ എത്തിക്കാം
എൻ  പ്രിയനേ,  ഞാൻ  നിന്നിലേക്ക്‌ അണയാൻ ഇവിടെ കാത്തിരിക്കുന്നു...❤

True Fact About Love

No relationship is perfect, ever. There are always some ways you have to bend, to compromise, to give something up in order to gain something greater…The love we have for each other is bigger than these small differences. And that’s the key. It’s like a big pie chart, and the love in a relationship has to be the biggest piece. Love can make up for a lot.

വിരഹം

വിടരുന്ന പൂവിന് ഗന്ധം
അകലുന്ന ഇതളിൻ വിരഹം
നിറമാർന്ന സ്നേഹമതിലിൽ ഒന്നായ്
പിരിയുന്നു ഞങ്ങളിയി ജന്മം
സുര്യദോയം നിനക്കായി നൽകാം
രശ്മിയായ് ഞാൻ നിന്നിൽ അലിയാം
ചന്ദ്രനായ് നീ വന്നാൽ
താരമായി ഞാൻ അണയാം
പകലിന് സൂര്യനിൽ എന്നും
അറിയാതെ തേങ്ങുന്നേൻ ഉള്ളം
നിറമേകും എന്നെന്നും നിന്നിൽ.... !