Monday 9 October 2017

മനഃസാക്ഷിയിൽ തുളുമ്പിയത്

തെറ്റുകളിൽ തെറ്റുകൾ വരുന്നത്
കണ്ടില്ലന്നു നടിക്കാൻ കഴിയുന്ന
വേളകൾ ഉള്ള നാട്ടിൽ
എത്രമേൽ നന്മ ചെയ്തിട്ടും
എന്ത് കൊണ്ട്  നിന്നിലെ ഒരു
തെറ്റിനെ പിഴവായ് കാണാതെ
തെറ്റായി കണ്ടു പരിഹസിക്കുന്നു
വാത്സല്യം തുളുമ്പുന്ന  നാളിൽ
മണ്ണുവാരി തിന്നുന്നാ ഉണ്ണിയെ
തല്ല് കൊണ്ട് മാത്രം ശകാരിച്ചു
ചെയ്തത് തെറ്റാണെന്നു
പറഞ്ഞു കൊടുക്കുന്നവർ
പിന്നീട് ഉണ്ടാക്കുന്ന തെറ്റുകളെ
പ്രോത്സാഹനം ചെയ്തു
അത് കുറ്റം ആണെന്ന് സമൂഹം
വിരൽ ചൂണ്ടുമ്പോൾ എന്തുകൊണ്ട്
എല്ലാവരും കുട്ടികളിൽ മാത്രം
തെറ്റ് കണ്ടെത്തുന്നു
മാറണം സമൂഹം മാറ്റണം
എന്ന്  പറഞ്ഞു നടക്കുന്നവർ
എന്നാണ് പ്രവർത്തിയിൽ കൊണ്ട് വരുക
ദൈവത്തിന്റ സ്വന്തം നാടിനു
എന്ത് കൊണ്ടാണ് ഇങ്ങനെ
ദാരുണമായ  സമൂഹങ്ങൾ
തിങ്ങി നിറയുന്നെ..........
മനുഷ്യർ ഉണ്ടാക്കുന്നു ക്രൂരതകൾ
അവ മനുഷ്യർ തന്നെ ഇല്ലാതാക്കുമെന്ന്
പറഞ്ഞു ഇറങ്ങി തിരിക്കുന്നു......
വീണ്ടും ആവർത്തിക്കുന്നു.......
ആ കരച്ചിലുകൾ......
അല്ലാതെ ഒരു മാറ്റവും ഇവിടെ ഇല്ല
മാറ്റുവിൻ ചട്ടങ്ങളെ എന്നല്ല
മാറ്റുവിൻ ചിന്തകളെ
ഇനി ഒരു തേങ്ങൽ കേൾക്കാതിരിക്കട്ടെ.....

No comments:

Post a Comment